മസ്‍കത്ത്: ഒമാനില്‍ ഇന്ന് കൊവിഡ് ബാധിച്ച് 11 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം 1,275 പേര്‍ മരണപെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24  മണിക്കൂറിനുള്ളിൽ 319  പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 363 പേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,16,847 ആയി. ഇതിൽ 1,06,903 പേർക്ക് രോഗ മുക്തി ലഭിച്ചതായും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. 91.4 ശതമാനമാണ് ഒമാനിലെ നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 32 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 371 കൊവിഡ് ബാധിതര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 158  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.