Asianet News MalayalamAsianet News Malayalam

ഒമാനില്‍ 1,128 പേര്‍ക്ക് കൂടി കൊവിഡ്, ഒമ്പത് മരണം

ഇതുവരെ 1,91,398 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,70,929 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

oman reports 1128 new covid cases on april 27
Author
Muscat, First Published Apr 27, 2021, 4:08 PM IST

മസ്‌കത്ത്: ഒമാനില്‍ 1,128 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,145 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഒമ്പത് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ 1,91,398 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,70,929 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 1992 മരണങ്ങളാണ് കൊവിഡ് കാരണം രാജ്യത്തുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഇവരുള്‍പ്പെടെ 814 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 283 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

Follow Us:
Download App:
  • android
  • ios