രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,03,738 ആയി. ആകെ രോഗികളില്‍ 2,97,546 പേരും രോഗമുക്തരായി.

മസ്‌കത്ത്: ഒമാനില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്(covid ) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം(health ministry) അറിയിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി മരിച്ചു. 294 പേര്‍ കൂടി രോഗമുക്തി(covid recoveries) നേടി. 

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,03,738 ആയി. ആകെ രോഗികളില്‍ 2,97,546 പേരും രോഗമുക്തരായി. 98 ശതമാനമാണ് രാജ്യത്ത് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,096 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ രണ്ട് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 33 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 20 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് ചികിത്സ നല്‍കി വരികയാണ്.

Scroll to load tweet…