മസ്‍കത്ത്: കൊവിഡ് ബാധിച്ച് ഒമാനിൽ ഒരാള്‍ കൂടി മരിച്ചു. 51 വയസുകാരിയായ സ്വദേശിയാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 40 ആയെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം വ്യാഴാഴ്ച ഒമാനില്‍ 636 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 345 പേര്‍ സ്വദേശികളും 291 പേര്‍ പ്രവാസികളുമാണ്. രാജ്യത്തെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9009 ആയി. 2177 പേര്‍ രോഗമുക്തരായി.