ഒമാൻ ആരോഗ്യ മന്ത്രാലയം  കേരളത്തിലേക്കുള്ള  യാത്രയ്ക്ക് ഏർപെടുത്തിയ മുന്നറിയിപ്പ് പിൻവലിച്ചു

മസ്ക്കറ്റ്: നിപ വൈറസ് ബാധയുടെ പച്ഛാത്തലത്തിൽ, ഒമാൻ ആരോഗ്യ മന്ത്രാലയം കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഏർപെടുത്തിയ മുന്നറിയിപ്പ് പിൻവലിച്ചു. വൈറസ് ബാധ അവസാനിച്ചതായും സ്വദേശികൾക്കും വിദേശികൾക്കും കേരളത്തിലേക്കു യാത്ര ചെയ്യുന്നതിന് കുഴപ്പമില്ലെന്നും, ഒമാൻ രോഗ പ്രതിരോധ നിയന്ത്രണ സമതി അറിയിച്ചു.

കോഴിക്കോട് മലപ്പുറം ജില്ലകളിലായി 19 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആണ് ഒമാൻ സർക്കാർ യാത്ര മുന്നറിയിപ്പ് പുറപെടുവിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 42 ദിവസമായി ഒരു കേസ് പോലും റിപ്പോർട് ചെയ്യപെട്ടില്ല. ഈ സാഹചര്യത്തിൽ വൈറസ് ബാധ മറികടന്നതായും ജാഗ്രത നിര്‍ദേശം പിൻവലിക്കുന്നതായും ഒമാൻ ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.