മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്  ചികിത്സാർത്ഥം ഇന്ന് ബെൽജിയത്തിലേക്കു  പുറപ്പെടുന്നുവെന്നു ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ചില വൈദ്യ  പരിശോധനകൾ നടത്താനായാണ് സുൽത്താൻ ഖാബൂസ് ബിൻ സൈദ് ബെൽജിയത്തിലേക്കു പോകുന്നതെന്ന് ദിവാൻ റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .