മോചിതരാവുന്ന 797 പേരില്‍ 301 പേരും വിദേശികളാണ്. 

മസ്‍കത്ത്: ഒമാനില്‍ 797 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് വ്യാഴാഴ്ച ഉത്തരവിട്ടു. വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മോചിതരാവുന്ന 797 പേരില്‍ 301 പേരും വിദേശികളാണ്. ചെറിയ പെരുന്നാളിനോടനുബന്ധിച്ചാണ് തടവുകാര്‍ക്ക് മാപ്പ് നല്‍കാനുള്ള സുല്‍ത്താന്റെ ഉത്തരവ്.