ജീവൻ നഷ്ട്ടപെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനവും സഹതാപവും അറിയിക്കുന്നതിനോടൊപ്പം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് വേഗം സുഖം പ്രാപിക്കാൻ ആശംസിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
മസ്‍കത്ത്: ഗ്രീസില്‍ കാട്ടുതീയിൽ മരണപ്പെട്ടവർക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഒമാനുമായി വളരെയധികം സൗഹൃദ ബന്ധം പുലർത്തുന്ന ഗ്രീസില്‍ൽ പടരുന്ന കാട്ടുതീയിൽ ജീവൻ നഷ്ട്ടപെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനവും സഹതാപവും അറിയിക്കുന്നതിനോടൊപ്പം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് വേഗം സുഖം പ്രാപിക്കാൻ ആശംസിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വെള്ളിയാഴ്ച്ച കത്തിപ്പടര്‍ന്ന കാട്ടുതീ ഇപ്പോഴും രാജ്യത്ത് നാശം വിതയ്‍ക്കുകയാണ്. തീ കെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും തീ പടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
