മസ്‍കത്ത്: ഒമാൻ സ്റ്റേറ്റ്‌ കൗൺസിലിന്റെ പുതിയ അധ്യക്ഷനായി ശൈഖ് അബ്ദുൽ മാലിക്ക് ബിൻ അബ്‍ദുല്ല അൽ ഖലീലി ചുമതലയേറ്റു. ചൊവ്വാഴ്‍ച രാവിലെ ബർഖാ രാജകൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്‌ അൽ സൈദിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു ശൈഖ് അബ്ദുൽ മാലിക്ക് ബിൻ അബ്‍ദുല്ല ചുമതലയേറ്റത്.