Asianet News MalayalamAsianet News Malayalam

ഈ രാജ്യങ്ങളിലെ വിസയുള്ള ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ ഇനി ഓണ്‍ അറൈവല്‍ വിസ ലഭിക്കും

ഈ വിസയുള്ളവർക്ക് സൗദിയിൽ വരാൻ സൗകര്യമൊരുക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനകമ്പനികൾക്ക് നിർദേശം നൽകി

on arrival visa to saudi arabia if you have visa to these countries
Author
Riyadh Saudi Arabia, First Published Jan 3, 2020, 1:22 PM IST

റിയാദ്: പാസ്പോർട്ടിൽ ഷെൻഗൺ, അമേരിക്കൻ, ബ്രിട്ടീഷ് വിസയുണ്ടെങ്കിൽ സൗദി സന്ദർശിക്കാൻ വേറെ വിസ വേണ്ട. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച നിർദേശം മുഴുവൻ വിമാന കമ്പനികൾക്കും നൽകി. ഷെൻഗൺ, അമേരിക്കൻ, ബ്രിട്ടീഷ് വിസയുമുള്ള ഏത് രാജ്യക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. രണ്ട് നിബന്ധനകൾ പാലിക്കണം. സൗദിയിൽ തങ്ങുന്ന കാലം വരെ വിസാകാലാവധിയുണ്ടായിരിക്കണം. അതാത് രാജ്യങ്ങളിൽ ഒരു തവണയെങ്കിലും പോയിരിക്കണം. അതായത് പാസ്പോർട്ടിൽ വിസ പതിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അർഥം. 

കര, കടൽ, വായു തുടങ്ങിയ ഏത് മാർഗത്തിലൂടെയാണെങ്കിലും സൗദിയിലേക്ക് ഈ വിസക്കാർക്ക് പ്രവേശിക്കാം. അതുകൊണ്ട് തന്നെ എല്ലാ അതിർത്തി പോസ്റ്റുകൾക്കും തുറമുഖങ്ങൾക്കും എയർപോർട്ടുകൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സർക്കുലർ നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഒരു യാത്രക്കാരനെ സൗദിയിലേക്ക് കൊണ്ടുവരാൻ നിലവിലുള്ള നിബന്ധനകൾ ഏതൊക്കെയാണോ അതെല്ലാം ഈ വിസയുള്ളവർക്കും ബാധകമാണെന്നും അത് വിമാന കമ്പനികൾ ശ്രദ്ധിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios