റിയാദ്​: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. തിരൂർ ചെമ്പ്ര, മീനടത്തൂർ സ്വദേശി പാലക്കൽ ഹുസൈൻ (58) ആണ് മരിച്ചത്. ജിദ്ദ കിങ്​ ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജിദ്ദ സൂഖുൽ ഗുറാബിൽ സ്വകാര്യ ഇലക്ട്രിക്കൽസ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുഞ്ഞിമുഹമ്മദ് കുട്ടി, മാതാവ്: ബീക്കുട്ടി, ഭാര്യ: സുലൈഖ. മരണാന്തര നടപടികൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.