സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരു യുവാവിനെ കണ്ടെത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ (Kuwait) ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. സാല്‍മിയയിലായിരുന്നു (Salmiya) സംഭവം. ഇവിടുത്തെ പ്രമുഖ ഷോപ്പിങ് മാളില്‍ ഒരുകൂട്ടം യുവാക്കള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവുമുണ്ടായെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്.

സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരു യുവാവിനെ കണ്ടെത്തിയത്. പൊലീസ് സംഘം സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇവിടെ നിന്ന് രക്ഷപ്പെട്ടവരെ ശര്‍ഖ് പൊലീസിന്റെ സഹായത്തോടെ പിടികൂടി. സംഘം ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മേജര്‍ ജനറല്‍ ഫറജ് അല്‍ സൌബി പറഞ്ഞു.