ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് സേവനങ്ങൾക്ക് ഇന്ന് മുതൽ ഓൺലൈൻ സംവിധാനം നിലവിൽ വന്നു. ഇന്ത്യയിലെ പാസ്പോർട് സേവാ സംവിധാനം വിവിധ രാജ്യങ്ങളിലെ എംബസികളിലേക്കു വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് മസ്കറ്റ് ഇന്ത്യൻ എംബസിയും പാസ്പോർട്ട് സേവനങ്ങൾ ഓൺലൈനിലൂടെ ആക്കുന്നത്.

മസ്കറ്റ്: ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് സേവനങ്ങൾക്ക് ഇന്ന് മുതൽ ഓൺലൈൻ സംവിധാനം നിലവിൽ വന്നു. ഇന്ത്യയിലെ പാസ്പോർട് സേവാ സംവിധാനം വിവിധ രാജ്യങ്ങളിലെ എംബസികളിലേക്കു വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് മസ്കറ്റ് ഇന്ത്യൻ എംബസിയും പാസ്പോർട്ട് സേവനങ്ങൾ ഓൺലൈനിലൂടെ ആക്കുന്നത്.

ഇന്ന് വൈകിട്ട് എംബസ്സി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്ഥാനപതി മൂന്നു മഹാവീർ ഓൺ ലൈൻ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനും, പുതുക്കുന്നത്തിനും നിലവിൽ നേരിട്ടുകൊണ്ടിരുന്ന കാലതാമസങ്ങളും, മറ്റു നിയമ തടസങ്ങളും ലളിതവത്കരിക്കുവാൻ ഓൺലൈൻ സംവിധാനം ഉപകരിക്കുമെന്ന് സ്ഥാനപതി മൂന്നു മഹാവീർ പറഞ്ഞു.

ഉദ്ഘാടനത്തിന്റെ ഭാഗമായി എംബസി ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിൽ, ഓൺലൈനിലൂടെ അപേക്ഷിച്ച ആറു പേർക്ക് പാസ്പോർട്ടുകൾ സ്ഥാനപതി കൈമാറി.
പാസ്പോർട്ട് സംബന്ധമായ ഏത് ആവശ്യങ്ങൾക്കും ഇനിയും എംബസിയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്.

വെബ്സൈറ്റിൽ അപേക്ഷ പോസ്റ്റ് ചെയ്തതിനു ശേഷം, അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ടിൽ ഫോട്ടോ പതിച്ചു, ഒപ്പിട്ട ശേഷം ആവശ്യമായ ഫീസ് സഹിതം നേരിട്ട് വാദി ആദി യിലുള്ള ബിഎൽഎസ് ഓഫീസിൽ സമർപ്പിച്ചാൽ മതിയാകും. ഒമാൻ കൂടാതെ , സൗദി അറേബ്യ , അമേരിക്ക , ബ്രിട്ടൻ എന്നിവടങ്ങളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലും ഇതിനകം പാസ്‍പോര്‍ട്ട് സേവാ സംവിധാനം ആരംഭിച്ചു കഴിഞ്ഞു.