ദുബായ്: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ടാക്‌സി യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. ഹല വാനുകളില്‍(ദുബായ് ടാക്‌സി) നാലുപേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കി. ആറ് സീറ്റുകളുള്ള ടാക്‌സികള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.

ഡ്രൈവറെ കൂടാതെ നടുവിലെ സീറ്റീല്‍ രണ്ടുപേര്‍ക്കും പിന്‍ ഭാഗത്തെ സീറ്റില്‍ രണ്ടുപേര്‍ക്കും സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാനാണ് അനുവാദം നല്‍കിയത്. അതേസമയം ചെറിയ ടാക്‌സികളില്‍ രണ്ട് യാത്രക്കാര്‍ മാത്രമെ അനുവദിക്കൂ. കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും സഞ്ചരിക്കുന്നവര്‍ക്ക് ഗുണകരമായ തീരുമാനമാണിതെന്ന് ഹല സിഇഒ പറഞ്ഞു.