യുഎഇയില്‍ വിറ്റഴിച്ച പ്രിയസിന്റെ 1135 കാറുകള്‍ തിരിച്ചുവിളിച്ച് തകരാറുകള്‍ പരിഹരിച്ച് നല്‍കാനാണ് കമ്പനിയുടെ തീരുമാനം.
അബുദാബി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട യുഎഇയില്‍ ആയിരത്തിലധികം കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2016 മുതല്‍ 2018 വരെ പുറത്തിറങ്ങിയ പ്രിയസ് മോഡലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടും തീ പിടിക്കാനുള്ള സാധ്യതയും മുന്നില്‍ കണ്ട് തിരിച്ചുവിളിക്കുന്നത്.
യുഎഇയില്‍ വിറ്റഴിച്ച പ്രിയസിന്റെ 1135 കാറുകള്‍ തിരിച്ചുവിളിച്ച് തകരാറുകള്‍ പരിഹരിച്ച് നല്‍കാനാണ് കമ്പനിയുടെ തീരുമാനം. രണ്ട് മോഡലുകളിലായി പത്ത് ലക്ഷം കാറുകള്‍ ഇതേ തകരാറുകള്‍ കാരണം കമ്പനി ആഗോള തലത്തില്‍ തന്നെ ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുകയാണ്. യുഎഇയില്‍ തിരിച്ചുവിളിക്കേണ്ട കാറുടമകളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കമ്പനിയുടെ വിതരണക്കാരായ അല്‍ ഫുതൈം മോട്ടോര്‍സ് അറിയിച്ചു.
