രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് 1.6 കോടി ഡോസ് കവിഞ്ഞു. ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 16,001,983 ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് രാജ്യത്താകമാനം നടന്നു. അതെസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,269 പുതിയ കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്നവരില്‍ 1,014 പേര്‍ രോഗമുക്തരായി.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,68,175 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,50,255 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,606 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,314 ആയി ഉയര്‍ന്നു. ഇതില്‍ 1,569 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 402, റിയാദ് 262, കിഴക്കന്‍ പ്രവിശ്യ 186, അസീര്‍ 105, മദീന 79, ജീസാന്‍ 77, അല്‍ഖസീം 40, നജ്‌റാന്‍ 31, അല്‍ബാഹ 27, തബൂക്ക് 25, ഹായില്‍ 19, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ജൗഫ് 2. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ കുത്തിവെപ്പ് 15,687,142 ഡോസ് ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona