കഴിഞ്ഞ വര്‍ഷം 1.6 ശതമാനം ജീവനക്കാരെയാണ് എല്ലാ ബാങ്കുകളും കുറച്ചത്. 2016 അവസാനം രാജ്യത്ത് ആകെ 36971 ബാങ്ക് ജീവനക്കാരുണ്ടായിരുന്നുവെങ്കില്‍ 2017 ഡിസംബറിലെ കണക്കനുസരിച്ച് 36367 പേരാണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. 

അബുദാബി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുഎഇയിലെ ബാങ്കുകള്‍ ആറുനൂറുലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി യുഎഇ ബാങ്ക്സ് ഫെഡറേഷന്‍ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ബാങ്കുകള്‍ ശാഖകളുടെ എണ്ണം കുറയ്ക്കുന്നതാണ് തൊഴില്‍ നഷ്ടത്തിന്റെ പ്രധാന കാരണമായി എടുത്തുകാട്ടപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം 1.6 ശതമാനം ജീവനക്കാരെയാണ് എല്ലാ ബാങ്കുകളും കുറച്ചത്. 2016 അവസാനം രാജ്യത്ത് ആകെ 36971 ബാങ്ക് ജീവനക്കാരുണ്ടായിരുന്നുവെങ്കില്‍ 2017 ഡിസംബറിലെ കണക്കനുസരിച്ച് 36367 പേരാണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. പ്രാദേശിക ബാങ്കുകള്‍ 476 പേരെയും വിദേശ ബാങ്കുകള്‍ 128 പേരെയുമാണ് ഇക്കാലയളവില്‍ കുറച്ചത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ഉപഭോക്താക്കളില്‍ കൂടുതല്‍ പേരും ഓണ്‍ലൈന്‍ സേവങ്ങള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയതാണ് പ്രധാന കാരണമായി പറയുന്നത്. ബാങ്ക് ശാഖകളില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ ശാഖകള്‍ പൂട്ടുന്നത്. ബാങ്കുകള്‍ ഇനിയുള്ള കാലം ഡിജിറ്റല്‍ രംഗത്താണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.