ജയില്‍ ശിക്ഷക്കും പിഴയ്‍ക്കും പുറമെ ശിക്ഷ പൂര്‍ത്തിയായ ശേഷം നാടുകടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന കോടതി വിധി. കേസിലെ വിധിയില്‍ പിന്നീട് മേല്‍കോടതി മാറ്റം വരുത്തിയെങ്കിലും നാടുകടത്താനുള്ള ഉത്തരവ് നിലനില്‍ക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളില്‍ പൊതുമര്യാദകള്‍‌ പാലിക്കാതെ പെരുമാറിയ പാകിസ്ഥാനി നടനെ കുവൈത്തില്‍ നിന്ന് നാടുകടത്തും. സുരക്ഷാ വിഭാഗങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. പൊതുമര്യാദകള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് കഴിഞ്ഞ സെപ്‍തംബറില്‍ കുവൈത്ത് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

ജയില്‍ ശിക്ഷക്കും പിഴയ്‍ക്കും പുറമെ ശിക്ഷ പൂര്‍ത്തിയായ ശേഷം നാടുകടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന കോടതി വിധി. കേസിലെ വിധിയില്‍ പിന്നീട് മേല്‍കോടതി മാറ്റം വരുത്തിയെങ്കിലും നാടുകടത്താനുള്ള ഉത്തരവ് നിലനില്‍ക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാടുകടത്തേണ്ട തീയ്യതി രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സ്‍നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയുടെ പേരിലാണ് ഇയാള്‍ നടപടി നേരിടുന്നത്. എന്നാല്‍ തന്റെ സ്‍നാപ്ചാറ്റ് അക്കൌണ്ട് ആ സമയത്ത് ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു പ്രതിയുടെ വാദം.