Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ പൊലീസുകാര്‍ക്ക് കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ അനുമതി

പൊലീസിനെതിരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കുരുമുളക് സ്പ്രേ കൂടി അനുവദിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

permission for police to use  pepper spray in kuwait
Author
Kuwait City, First Published Sep 15, 2021, 3:22 PM IST

കുവൈത്ത് സിറ്റി: പൊലീസിന് സ്വയരക്ഷയ്ക്കായി കുരുമുളക് സ്പ്രേ നല്‍കാനുള്ള പദ്ധതിയുമായി മുമ്പോട്ട് പോകാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. പട്രോളിങ് ഡ്യൂട്ടിക്ക് പോകുന്ന എല്ലാ പൊലീസുകാര്‍ക്കും സര്‍വീസ് പിസ്റ്റലിന് പുറമെ കുരുമുളക് സ്പ്രേ കൂടി ലഭ്യമാക്കാനാണ് തീരുമാനം.

പൊതുസുരക്ഷാ വിഭാഗം, എമര്‍ജന്‍സി, ഗതാഗതം, കുറ്റാന്വേഷണ വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ പൊലീസുകാര്‍ക്കും കുരുമുളക് സ്പ്രേ നല്‍കും. പൊലീസിനെതിരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കുരുമുളക് സ്പ്രേ കൂടി അനുവദിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. പൊലീസിന് നേര്‍ക്ക് അക്രമം ഉണ്ടാകുന്ന, അനിവാര്യമായ ഘട്ടത്തില്‍ മാത്രം ഉപയോഗിക്കാനാണ് കുരുമുളക് സ്പ്രേ ലഭ്യമാക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios