യുഎഇയില്‍ സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ഓഗസ്റ്റിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ചെറിയ തോതില്‍ വില കൂട്ടിയിട്ടുണ്ട്.
അബുദാബി: യുഎഇയില്‍ സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ഓഗസ്റ്റിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ചെറിയ തോതില്‍ വില കൂട്ടിയിട്ടുണ്ട്.
ഊര്‍ജ്ജ - വ്യവസായ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ച വിവരമനുസരിച്ച് സൂപ്പര്‍ 98 പെട്രോളിന് 2.59 ദിര്‍ഹമായിരിക്കും സെപ്തംബറിലെ വില. ഇപ്പോള്‍ ഇത് 2.57 ദിര്‍ഹമാണ്. സ്പെഷ്യല്‍ 95 പെട്രോളിന് 2.46 ദിര്‍ഹത്തില്‍ നിന്ന് വില 2.48 ദിര്‍ഹമാക്കി ഉയര്‍ത്തും. ഇ-പ്ലസ് 91ന് 2.40 ദിര്‍ഹം നല്‍കേണ്ടി വരും. ഇപ്പോള്‍ ഇതിന് 2.38 ദിര്‍ഹമാണ് ഈടാക്കുന്നത്.
ഡീസല്‍ വിലയിലും ചെറിയ തോതിലുള്ള വര്‍ദ്ധനവുണ്ട്. 2.63 ല്‍ നിന്ന് 2.64 ദിര്‍ഹമായിട്ടാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നികുതി ഉള്‍പ്പെടെയുള്ള വിലയാണിത്.
