വ്യാജ ഹജ്ജ് സർവീസ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ 93 പേർക്കെതിരെ കേസെടുത്തതായി മക്ക പ്രവിശ്യാ പോലീസാണ് അറിയിച്ചത്.വ്യാജ ഹജ്ജ് സർവീസ് നടത്തിയ 72 സ്ഥാപനങ്ങളും കണ്ടെത്തി. ഹജ്ജ് നിർവ്വഹിക്കാനെത്തുന്ന നുഴഞ്ഞു കയറ്റക്കാരെ പിടികൂടുന്നതിനായി പുണ്യസ്ഥലങ്ങൾക്കു ചുറ്റും വ്യാഴാഴ്ച മുതൽ സുരക്ഷാ വലയം തീർക്കുമെന്നും മക്ക പോലീസ് വ്യക്തമാക്കി.
മദീന: ഹജ്ജ് തീർത്ഥാടകർ വ്യാജ ഹജ്ജ് സർവീസ് സ്ഥാപനങ്ങളുടെ ചതിയിൽപ്പെടരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഹജ്ജ് നിർവ്വഹിക്കാൻ അനുമതിപത്രമില്ലാതെ എത്തുന്നവരെ തടയുന്നതിന് വ്യാഴാഴ്ച മുതൽ പുണ്യസ്ഥലങ്ങൾക്കു ചുറ്റും സുരക്ഷാ വലയം തീർക്കുമെന്ന് മക്ക പ്രവിശ്യാ പോലീസ് അറിയിച്ചു.
വ്യാജ ഹജ്ജ് സർവീസ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ 93 പേർക്കെതിരെ കേസെടുത്തതായി മക്ക പ്രവിശ്യാ പോലീസാണ് അറിയിച്ചത്.
വ്യാജ ഹജ്ജ് സർവീസ് നടത്തിയ 72 സ്ഥാപനങ്ങളും കണ്ടെത്തി. ഹജ്ജ് നിർവ്വഹിക്കാനെത്തുന്ന നുഴഞ്ഞു കയറ്റക്കാരെ പിടികൂടുന്നതിനായി പുണ്യസ്ഥലങ്ങൾക്കു ചുറ്റും വ്യാഴാഴ്ച മുതൽ സുരക്ഷാ വലയം തീർക്കുമെന്നും മക്ക പോലീസ് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി 40 ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. വ്യാജമായി നിർമ്മിച്ച ഹജ്ജ് അനുമതിപ്പത്രവുമായി എത്തുന്നവരെ തിരിച്ചറിയുന്നതിനു സഹായിക്കുന്ന ഇലക്ട്രോണിക്സ് സംവിധാനം ചെക്ക് പോസ്റ്റുകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് പോലീസ് കമാണ്ടർ മേജർ ജനറൽ അബ്ദുൾ ലത്തീഫ് അൽ ശത്രി പറഞ്ഞു.
ഹജ്ജ് തമ്പുകൾക്കു പുറത്തും റോഡുകളിലും താമസിക്കുന്നവരുടെ വിരലടയാളങ്ങൾ പരിശോദിച്ചു അനുമതിപത്രമില്ലെന്നു കണ്ടെത്തിയാൽ ഇവർക്ക് പിഴയും തടവും ലഭിക്കും. പിന്നീട് നാടുകടത്തുമെന്നും സുരക്ഷാ സേന വ്യക്തമാക്കി.
