അല്‍ ക്വൈസ് 3ല്‍ വൈദ്യുതി മുടങ്ങിയതായും ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദുബായ് ഇലക്ട്രിസ്റ്റി ആന്റ് വാട്ടര്‍ അതോരിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. വൈദ്യുതി ബന്ധം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

ദുബായ്: ദുബായിലെ ചില പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാത്രി അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങി. അല്‍ ക്വൈസ് 3ല്‍ വൈദ്യുതി മുടങ്ങിയതായും ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദുബായ് ഇലക്ട്രിസ്റ്റി ആന്റ് വാട്ടര്‍ അതോരിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. വൈദ്യുതി ബന്ധം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.