റിയാദ്: പ്രവാസി ഭാരതീയ ദിവസ് ആയ ജനുവരി ഒമ്പതിന് റിയാദിലെ ഇന്ത്യൻ എംബസി ആചരണ പരിപാടികൾ സംഘടിപ്പിച്ചു. വൈകീട്ട് ആറിന് എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അംബാസഡർ ഡോ. ഒൗസാഫ് സഈദ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. 
2019ലെ എംബസിയുടെ പ്രവർത്തനങ്ങളുടെയും പ്രവാസി ഇന്ത്യൻ സമൂഹത്തിെൻറ സംഭാവനകളുടെയും സമഗ്ര റിപ്പോർട്ട് പ്രസേൻറഷനായി അവതരിപ്പിച്ചു. പ്രവാസി പ്രതിനിധികൾ സംസാരിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ നാടകം, നൃത്തനൃത്യങ്ങൾ ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. 200ലേറെ ആളുകൾ പങ്കെടുത്തു.