ബുധനാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്കാരം നടക്കും.

റിയാദ്: സൗദി രാജകുടുംബാംഗം ജുഹൈര്‍ ബിന്‍ത് സൗദ് ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്കാരം നടക്കും.

രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വിവിധ അറബ് രാഷ്ട്ര നേതാക്കള്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് സന്ദേശമയച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.