ശനിയാഴ്ച രാവിലെ 11ന് ചെന്നൈ ലീഗ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. മതേതര മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തില്‍ അജയ്യമായി നിലകൊണ്ട പ്രഫ. ഖാദര്‍ മൊയ്തീന്റെ സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

റിയാദ്: സൗദി കെ.എം.സി.സി ഏര്‍പ്പെടുത്തിയ സി. ഹാഷിം എന്‍ജിനീയര്‍ സ്മാരക പുരസ്‌കാരം മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 

 ശനിയാഴ്ച രാവിലെ 11ന് ചെന്നൈ ലീഗ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. മതേതര മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തില്‍ അജയ്യമായി നിലകൊണ്ട പ്രഫ. ഖാദര്‍ മൊയ്തീന്റെ സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി എം.എല്‍.എ, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, അബ്ദുല്‍ സമദ് സമദാനി എം.പി, അബ്ദുല്‍ ഗനി എം.പി, കെ.പി.എ. മജീദ് എം.എല്‍.എ, പി.എം.എ. സലാം, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ കല്ലായി, സൗദി കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി, ഖാദര്‍ ചെങ്കള, കുഞ്ഞിമോന്‍ കാക്കിയ, എ.പി. ഇബ്രാഹിം മുഹമ്മദ്, ആള്‍ ഇന്ത്യ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നാക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തിന്റെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള മുന്‍നിര പോരാളിയാണ് പ്രൊഫസര്‍ഖാദര്‍ മൊയ്തീന്‍ എന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona