Asianet News MalayalamAsianet News Malayalam

ഖത്തര്‍ എയര്‍വേയ്‌സ് ദോഹ-മദീന സര്‍വീസുകള്‍ പുനരാരംഭിച്ചു

ഖത്തര്‍ എയര്‍വേയ്‌സിന്റെ എയര്‍ബസ് എ320 ആയിരിക്കും ഈ റൂട്ടില്‍ സര്‍വീസുകള്‍ നടത്തുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

Qatar Airways  resumes flights to Medina
Author
Doha, First Published Oct 2, 2021, 3:34 PM IST

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ(Qatar Airways) ദോഹ-മദീന(Doha-Medina) സര്‍വീസുകള്‍ പുനരാരംഭിച്ചു. ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച മുതലാണ് ആഴ്ചയില്‍ നാല് സര്‍വീസുകളുമായി വിമാനയാത്ര പുനരാരംഭിച്ചത്. 

ഖത്തര്‍ എയര്‍വേയ്‌സിന്റെ എയര്‍ബസ് എ320 ആയിരിക്കും ഈ റൂട്ടില്‍ സര്‍വീസുകള്‍ നടത്തുന്നത്. ഫസ്റ്റ് ക്ലാസില്‍ 12 സീറ്റുകളും എക്കണോമി ക്ലാസില്‍ 132 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ രാത്രി ഒരു മണിക്ക് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 3.15ന് മദീനയിലെത്തും. അവിടെ നിന്ന് പുലര്‍ച്ചെ 4.15ന് പുറപ്പെടുന്ന വിമാനം 6.25ന് ദോഹയില്‍ തിരിച്ചെത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഖത്തര്‍ എയര്‍വേയ്‌സ് തുടരുകയാണ്. നിലവില്‍ 140ലധികം സ്ഥലങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

 

Follow Us:
Download App:
  • android
  • ios