Asianet News MalayalamAsianet News Malayalam

ഖത്തറില്‍ 950 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 814 പേര്‍ സ്വദേശികളും 136 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.

qatar reports  950 new covid cases on April 9
Author
Doha, First Published Apr 9, 2021, 11:25 PM IST

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച 950 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 533 പേര്‍ കൂടി രോഗമുക്തി നേടി. ആകെ  1,68,534 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 814 പേര്‍ സ്വദേശികളും 136 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച്രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.  324 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,88,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 19,242 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. പുതിയതായി 5,900 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 1,792,416 ആയി. 

Follow Us:
Download App:
  • android
  • ios