അനധികൃതമായി പ്ലാസ്റ്റിക് സര്‍ജറി; യുഎഇയിലെ ഫ്ലാറ്റില്‍ റെയ്ഡ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 12, Sep 2018, 10:46 PM IST
raid in UAE flat for conducting plastic surgeries illegally
Highlights

രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. സ്ത്രീകള്‍ക്കായി ഇവിടെ സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 

അബുദാബി: അനധികൃതമായി പ്ലാസ്റ്റിക് സര്‍ജറി നടത്തിവന്ന അബുദാബിയിലെ ഫ്ലാറ്റില്‍ റെയ്ഡ്. ഇക്കണോമിക് ഡവലപ്മെന്റ് വകുപ്പ് ഉദ്ദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങള്‍ കണ്ടെടുത്തു. ബ്യൂട്ടി പാര്‍ലര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ അനധികൃതമായി ശസ്ത്രക്രിയകളും നടത്തുകയായിരുന്നു.

രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. സ്ത്രീകള്‍ക്കായി ഇവിടെ സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ക്ക് മാത്രം ചെയ്യാന്‍ അനുവാദമുള്ള ശസ്ത്രക്രിയകളാണ് ഇവിടെ നിയമ വിരുദ്ധമായി ചെയ്തുവന്നത്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഫ്ലാറ്റിന്റെ ഉടമയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയും നിയമനടപടികള്‍ എടുക്കുമെന്ന് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.
 

loader