രാജ്യത്ത് ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നാണ് പ്രവചനം.  ചിലയിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. രാജ്യത്ത് അടുത്ത വ്യാഴാഴ്ച (മേയ് 23) വരെ അസ്ഥിരമായ കാലാവസ്ഥ തുടരും. 

അബുദാബി: യുഎഇയിലെ വിവിധയിടങ്ങളില്‍ ഞായറാഴ്ച രാവിലെ മഴ ലഭിച്ചു. അബുദാബിയിലെ അല്‍ ശവാമീഖ്, അല്‍ റുവൈസ്, അല്‍ ദല്‍മ ഐലന്റ്, അല്‍ മിര്‍ഫ, അല്‍ ദിഫ്റ തുടങ്ങിയ സ്ഥലങ്ങളില്‍ മഴ ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖലീഫ സിറ്റിയിലും അബുദാബി സലാം റോഡിലും ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മഴ പെയ്തു. മഴയുടെ വീഡിയോ ദൃശ്യങ്ങളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തു.

രാജ്യത്ത് ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നാണ് പ്രവചനം. ചിലയിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. രാജ്യത്ത് അടുത്ത വ്യാഴാഴ്ച (മേയ് 23) വരെ അസ്ഥിരമായ കാലാവസ്ഥ തുടരും. കടല്‍ പൊതുവേ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച കുറയുമെന്നും അറിയിച്ചിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…