ദുബൈയിലെ ഹത്ത, ഷാര്‍ജയിലെ വിവിധ സ്ഥലങ്ങള്‍, ഫുജേറ അജ്മാന്‍ എന്നിവിടങ്ങളിലാണ് ഇന്നലെ വൈകുന്നേരത്തോടെ മഴ ലഭിച്ചത്.
അബുദാബി: യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച മഴ ലഭിച്ചു. ദുബൈയിലെ ഹത്ത, ഷാര്‍ജയിലെ വിവിധ സ്ഥലങ്ങള്‍, ഫുജേറ അജ്മാന്‍ എന്നിവിടങ്ങളിലാണ് ഇന്നലെ വൈകുന്നേരത്തോടെ മഴ ലഭിച്ചത്.
ചിലയിടങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ശനിയാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ മേഖലയിലാണ് മഴയ്ക്ക് സാധ്യത കൂടുതലെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
