പ്രത്യേക പൊലീസ് പട്രോളിങ് വിഭാഗവും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും പ്രാന്തപ്രദേശങ്ങളിലുമായി 89 പട്രോള്‍ വിഭാഗത്തെ വിന്യസിക്കും.
റാസല്‍ഖൈമ: ബലിപെരുന്നാള്‍ അവധി ദിവസങ്ങള്‍ സുരക്ഷിതമായി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി റാസല്‍ഖൈമ. ആഘോഷം സുരക്ഷിതമാക്കാന്‍ പ്രത്യേക പദ്ധതികള്‍ ആഭ്യന്തര മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്.
പ്രത്യേക പൊലീസ് പട്രോളിങ് വിഭാഗവും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും പ്രാന്തപ്രദേശങ്ങളിലുമായി 89 പട്രോള്‍ വിഭാഗത്തെ വിന്യസിക്കും. ആഘോഷ ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ കേന്ദ്രങ്ങളിലെത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനമോടിക്കുന്നവര്‍ റോഡ് നിയമം പാലിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറില്‍ വിളിച്ച് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടാം.
ബലിപെരുന്നാള്‍; അബുദാബിയിലും ഷാര്‍ജയിലും അജ്മാനിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു
ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ അബുദാബി ഒരുങ്ങി; നഗരത്തില്‍ വര്‍ണാഭമായ ആഘോഷം
അബുദാബി: ബലിപെരുന്നാള്‍ ആഘോഷമാക്കാന്‍ അബുദാബി നഗരം ഒരുങ്ങി. പ്രധാന തെരുവുകളും സ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.
കോര്‍ണിഷ് ഉള്‍പ്പെടെ നഗരത്തിലെ വിവിധ സ്ട്രീറ്റുകള്‍ ഇതിനകം തന്നെ പെരുന്നാള്‍ ആഘോഷത്തിന്റെ പ്രഭയിലാണ്. നാലു ദിവസത്തെ അവധി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ നിവാസികള്‍. ബലിപെരുന്നാളിനോട് അനുബന്ധിച്ച് യാസ് ഐലന്‍ഡില്‍ നിരവധി പരിപാടികള്‍ സംഘിടിപ്പിച്ചിട്ടുണ്ട്. വെടിക്കെട്ട് ഉള്‍പ്പെടെയുള്ള കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കുന്നത്.
യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു
കുട്ടികള്‍ക്കായി മൂന്ന് തീം പാര്‍ക്കുകള്‍ സജ്ജമാണ്. യാസ് വാട്ടര്‍ഫ്രണ്ടിലെത്തുന്നവര്‍ക്ക് 29ലേറെ റൈഡുകളും മറ്റും ആസ്വദിക്കാനാകും. അബുദാബിയിലെ പുതിയ പ്രൊജക്ടായ റബ്ദാന്‍ ഏരിയയിലെ അല്‍ ഖാന, കോവ് ബേ ബീച്ച്, അബുദാബി കോര്‍ണിഷ് ബീച്ച് എന്നിവിടങ്ങളിലും പാര്‍ക്കുകളിലും പെരുന്നാളിന് മുന്നോടിയായി സന്ദര്‍ശകരെ വരവേല്‍ക്കാന്‍ വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്.
