ദുബായ്: ഏഴ് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ദുബായില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അല്‍ ഖുസൈസിലെ ദുബായ് പൊലീസ് ഹെഡ്‍ക്വാര്‍ട്ടേഴ്‍സ് ടണലില്‍ ദുബായിലേക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്. 

ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഷാര്‍ജയില്‍ നിന്ന് ദുബായിലേക്കുള്ള അല്‍ ഇത്തിഹാദ് റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. പിന്നീട് വാഹനങ്ങള്‍ ടണലില്‍ നിന്ന് മാറ്റിയ ശേഷം ഗതാഗതം പൂര്‍വസ്ഥിതിയിലായി. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഡ്രൈവിങില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് അപകടങ്ങള്‍ ഒഴിവാക്കാണമെന്ന് ദുബായ് പൊലീസ് അറിയിച്ചു.