മാർച്ച് 27 മുതൽ  ഇബ്രി വിലായത്തിലെ  വീട്ടില്‍  നിന്നും  കാണാതായതായാണ്  റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നത്.

മസ്‍കത്ത്: വീട്ടില്‍ നിന്ന് കാണാതായ സ്വദേശിയെ കണ്ടെത്താന്‍ സഹായം തേടി റോയല്‍ ഒമാന്‍ പൊലീസ്. 53 വയസ്സ് പ്രായമുള്ള ഖലീഫ ബിൻ സുലൈമാൻ അൽ ജാസ്സി എന്നയാളെ മാർച്ച് 27 മുതൽ ഇബ്രി വിലായത്തിലെ വീട്ടില്‍ നിന്നും കാണാതായതായി റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

ഖലീഫ ബിൻ സുലൈമാനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ , 9999 എന്ന നമ്പറിലോ ബന്ധപ്പെടാനാണ് പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.