ഈ വര്‍ഷം ഇതുവരെ 13 ശതമാനത്തോളം നഷ്ടമാണ് അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് നേരിടേണ്ടിവന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിക്ക് കാര്യമായ ആഘാതമുണ്ടാക്കുമെങ്കിലും മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം കൂടി.

മുംബൈ: ഇന്ത്യന്‍ രൂപ ഇന്ന് വീണ്ടും വിപണിയില്‍ കനത്ത ഇടിവ് നേരിട്ടു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ നാല് പൈസ ഇടിഞ്ഞ് 72.55ലാണ് ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത്. വൈകുന്നേരം കൂടുതല്‍ ഇടിഞ്ഞ് 72.74 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 13 ശതമാനത്തോളം നഷ്ടമാണ് അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് നേരിടേണ്ടിവന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിക്ക് കാര്യമായ ആഘാതമുണ്ടാക്കുമെങ്കിലും മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം കൂടി.

വിവിധ കറന്‍സികളുമായി ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................72.74
യൂറോ..........................................84.96
യു.എ.ഇ ദിര്‍ഹം......................19.80
സൗദി റിയാല്‍........................... 19.39
ഖത്തര്‍ റിയാല്‍......................... 19.98
ഒമാന്‍ റിയാല്‍...........................189.18
കുവൈറ്റ് ദിനാര്‍........................240.27
ബഹറിന്‍ ദിനാര്‍.......................193.46