ഏഷ്യക്കാരനാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ കുഴി എടുക്കുന്നതിവിടെ മണ്ണിടിഞ്ഞ് മുകളിലേക്ക് വീഴുകയായിരുന്നു. 

റാസല്‍ഖൈമ: കെട്ടിട നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. റാസല്‍ഖൈമയിലെ ദഹാനിലാണ് സംഭവം നടന്നത്. ഏഷ്യക്കാരനാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ കുഴി എടുക്കുന്നതിവിടെ മണ്ണിടിഞ്ഞ് മുകളിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പരമാവധി പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്‍ദുല്ല അല്‍ സാബി പറഞ്ഞു.