Asianet News MalayalamAsianet News Malayalam

സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിലെ ഡെലിവറി വിഭാഗത്തിലും സ്വദേശിവൽക്കരണം

നിയമം പ്രാബല്യത്തിലായാൽ നിരവധി മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഓൺലൈൻ വ്യാപാര മേഖലയിലെ ഡെലിവറി വിഭാഗത്തിലും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ പൊതു ഗതാഗത അതോറിറ്റിയാണ് നീക്കം തുടങ്ങിയത്.

Saudi Arabia implement nitaqat system in online trade industry
Author
Saudi Arabia, First Published Mar 6, 2019, 12:48 AM IST

റിയാദ്: സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിലെ ഡെലിവറി വിഭാഗത്തിലും സ്വദേശിവൽക്കരണം വരുന്നു. നിയമം പ്രാബല്യത്തിലായാൽ നിരവധി മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഓൺലൈൻ വ്യാപാര മേഖലയിലെ ഡെലിവറി വിഭാഗത്തിലും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ പൊതു ഗതാഗത അതോറിറ്റിയാണ് നീക്കം തുടങ്ങിയത്.

ഇതിനുള്ള നടപടികൾ തുടങ്ങിയതായി പൊതു ഗതാഗത അതോറിറ്റി പ്രസിഡണ്ട് ഡോ. റുമൈഹ് അൽ റുമൈഹ് അറിയിച്ചു. കമ്മ്യൂണികേഷൻ ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി, മുനിസിപ്പൽ ഗ്രാമകാര്യം, പൊതു സുരക്ഷാ വകുപ്പ്, തൊഴിൽ സമൂഹ്യ വികസനം എന്നീ മന്ത്രാലയങ്ങളുമായി സഹകരിച്ചു ഈ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് പൊതു ഗതാഗത അതോറിറ്റിയുടെ ശ്രമം.

അതേസമയം രാജ്യത്തു ഓരോ തൊഴിൽ മേഖലകൾക്കും ബാധകമാകുന്ന പുതിയ സൗദിവൽക്കരണ അനുപാതത്തിൽ മാറ്റം വരുത്തിയേക്കാമെന്നു തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍രാജിഹ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ എല്ലാ മേഖലകളിലും സൗദിവൽക്കരണ അനുപാതത്തിൽ മാറ്റം വരുത്താനാകില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios