രാജ്യത്ത് ഇന്ന് 49,965 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,727 ആയി. ഇതിൽ 5,34,834 പേർ രോഗമുക്തരായി. 

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 103 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരിൽ 195 പേർ സുഖം പ്രാപിച്ചതായും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇന്ന് 49,965 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,727 ആയി. ഇതിൽ 5,34,834 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,604 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 34, മക്ക 18, കിഴക്കൻ പ്രവിശ്യ 9, അൽഖസീം 7, ജീസാൻ 6, അസീർ 6, മദീന 5, അൽജൗഫ് 5, നജ്റാൻ 4, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 3, ഹായിൽ 2, അൽബാഹ 1. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 38,736,360 ഡോസ് ആയി.