റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചൊവ്വാഴ്ച 34 പേർ മരിച്ചു. 3233 ആയി രാജ്യത്തെ ആകെ മരണസംഖ്യ. റിയാദ് 8, ജിദ്ദ 2, മക്ക 1, ഹുഫൂഫ് 5, ത്വാഇഫ് 3, ഖോബാർ 1, ബുറൈദ 1, അബഹ 1, തബൂക്ക് 3, ഖർജ് 2, മഹായിൽ 1, ബീഷ 2, അൽജഫർ 1, അറാർ 1, അയൂൺ 1, സകാക 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. 

ഇന്ന് 1521 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,91,468 ആയി. ഇതിൽ 33,117 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 1,821 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് അവർ. ചൊവ്വാഴ്ച 1,640 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 2,55,118 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.5 ശതമാനമായി. 

24 മണിക്കൂറിനിടെ നടത്തിയ 59,325 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 38,72,599 ആയി. റിയാദിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 101. മക്കയിൽ 88ഉം ദമ്മാമിൽ 75ഉം ഹുഫൂഫിൽ 65ഉം മദീനയിൽ 65ഉം ജീസാനിൽ 51ഉം ഹാഇലിൽ 45ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.