Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന്​ 379 പുതിയ കൊവിഡ് കേസുകൾ

രോഗബാധിതരായി ഇപ്പോള്‍ രാജ്യത്ത്​ ബാക്കിയുള്ളത് 9813 പേരാണ്​. അതിൽ 938 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.7 ശതമാനമായി. മരണനിരക്ക്​ 1.4 ശതമാനമാണ്​.

saudi arabia reports 379 new covid cases
Author
Riyadh Saudi Arabia, First Published Oct 5, 2020, 10:24 PM IST

റിയാദ്​: സൗദി അറേബ്യയിൽ തിങ്കളാഴ്‍ച 379 കൊവിഡ് പോസിറ്റീവ്​ കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തത്​. 570 പേർ സുഖം പ്രാപിച്ചു. 23 പേർ കോവിഡ്​ ബാധിച്ച്​ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്ത 3,36,766 പോസിറ്റീവ്​ കേസുകളിൽ 3,22,055 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4898 ആയി ഉയർന്നു. 

രോഗബാധിതരായി ഇപ്പോള്‍ രാജ്യത്ത്​ ബാക്കിയുള്ളത് 9813 പേരാണ്​. അതിൽ 938 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.7 ശതമാനമായി. മരണനിരക്ക്​ 1.4 ശതമാനമാണ്​. റിയാദ്​ 3, ജിദ്ദ 3, മക്ക 2, ഹുഫൂഫ്​ 1, ദമ്മാം 1, ത്വാഇഫ്​ 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, നജ്​റാൻ 2, ജീസാൻ 2, അബൂ അരീഷ്​ 1, അൽറസ്​ 1, തുറൈഫ്​ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണങ്ങൾ സംഭവിച്ചത്​. 

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്തത്​ മദീനയിലാണ്, 82. ഹുഫൂഫ് 31, യാംബു 25, മക്ക​​ 25, റിയാദ്​ 24, ദമ്മാം 23, ഖത്വീഫ്​​ 14, അറാർ 14, ജിദ്ദ​ 11, ദഹ്​റാൻ​ 7, അൽബാഹ 6, ത്വാഇഫ് 6, നജ്റാൻ 6, മുബറസ്​ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 47,129 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,725,148 ആയി.

Follow Us:
Download App:
  • android
  • ios