ഐ മെസേജ്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നീ ആപുകള്‍ വഴി യാത്രക്കാര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനം ശനിയാഴ്ചയാണ് സജ്ജമാക്കിയത്. 

ജിദ്ദ: യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് സേവനവും ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യവും സൗജന്യമായി നല്‍കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്. ഐ മെസേജ്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നീ ആപുകള്‍ വഴി യാത്രക്കാര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനം ശനിയാഴ്ചയാണ് സജ്ജമാക്കിയത്. കഴിഞ്ഞ മേയില്‍ തന്നെ വാട്സ്ആപ് മെസഞ്ചര്‍ വഴി സമാനമായ സൗകര്യം സൗദി എയര്‍ലൈന്‍ ഒരുക്കിയിരുന്നു. വിമാനങ്ങളില്‍ വൈഫൈ ഓണ്‍ ചെയ്ത ശേഷം യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ആപുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഇതിന് അധികം പണം ഈടാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.