ജിദ്ദയിൽ അൽബൈക്ക് ബ്രോസ്റ്റഡ് കമ്പനിയിൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു. 20 വർഷമായി സൗദിയിലുണ്ട്.
റിയാദ്: സൗദി അറേബ്യയിൽ ദീർഘകാലമായി പ്രവാസിയായ മലയാളി നാട്ടിൽ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി സൈതലവി പാപ്പാട്ട് (58) ആണ് മരിച്ചത്. ജിദ്ദയിൽ അൽബൈക്ക് ബ്രോസ്റ്റഡ് കമ്പനിയിൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു. 20 വർഷമായി സൗദിയിലുണ്ട്. പിതാവ്: മുഹമ്മദ്. മാതാവ്: ഖദീജ, ഭാര്യ: ആബിദ, മക്കൾ: മുഹമ്മദ് മുസ്തഫ, ജൗഹറ, ജഹാന, ജസ. മൃതദേഹം കാച്ചിനിക്കാട് ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി.
