റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിത ബോട്ടില്‍ നിന്ന് രാജ്യത്തിന് നേരെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ്, സൗദി നാവിക സേന ബോട്ട് തകര്‍ക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ യാംബൂ തുറമുഖത്തിന് സമീപം ചെങ്കടലില്‍ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ട് തകര്‍ത്തതായി അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിത ബോട്ടില്‍ നിന്ന് രാജ്യത്തിന് നേരെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ്, സൗദി നാവിക സേന ബോട്ട് തകര്‍ക്കുകയായിരുന്നു.

ചൊവ്വാഴ്‍ച രാവിലെയാണ് ആളില്ലാ ബോട്ട് ഉപയോഗിച്ചുള്ള ആക്രമണ ശ്രമം ഉണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് പറഞ്ഞു. സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും ആര്‍ജിത നേട്ടങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറബ് സഖ്യസേന അറിയിച്ചു.

Read more: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌