നജ്റാന്‍ പ്രദേശത്തെ ലക്ഷ്യമിട്ടാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളായിരുന്നു ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.
റിയാദ്: സൗദിയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതി വിമതര് മിസൈല് ആക്രമണം നടത്തി. മിസൈലുകള് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്പ് സൗദി സുരക്ഷാ സേനാ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്ത്തു.
നജ്റാന് പ്രദേശത്തെ ലക്ഷ്യമിട്ടാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. ജനങ്ങള് തിങ്ങിപ്പാര്ക്കുന്ന പ്രദേശങ്ങളായിരുന്നു ലക്ഷ്യമെന്ന് അധികൃതര് അറിയിച്ചു. സൗദി സൈന്യം ആക്രമണം തിരിച്ചറിയുകയും പ്രതിരോധിച്ച് പരാജയപ്പെടുത്തുകയും ചെയ്തു. യെമനില് സഅദയില് നിന്ന് ഇറാന്റെ പിന്തുണയോടെ പ്രവര്ത്തിക്കുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് അറബ് സഖ്യം വക്താവ് കേണല് തുര്ക്കി അല് മാലികി പറഞ്ഞു.
