Asianet News MalayalamAsianet News Malayalam

മഹാപ്രളയത്തില്‍ നിന്ന് കരകയറാന്‍ കോടികളുടെ സഹായവുമായി സൗദി മലയാളികള്‍

റിയാദിൽ മലയാളി സംഘടനകളുടെ കൂട്ടായ്‌മയായ എൻ.ആർ.കെ. ഫോറം സമാഹരിച്ചത് 61 ലക്ഷം രൂപയാണ്. കൂടാതെ ഒ.ഐ.സി.സി, കെ.എം സി. സി തുടങ്ങിയ നിരവധി സംഘടനകളും വ്യക്തികളും സ്വദേശികളും ഉൾപ്പെടെയാണ് കേരളത്തിന് സഹായ ഹസ്‌തവുമായി എത്തിയത്

saudi malayalees collect money for kerala flood relief
Author
Riyadh Saudi Arabia, First Published Sep 23, 2018, 1:14 AM IST

റിയാദ്: കേരളത്തിന് കൂടുതൽ സാമ്പത്തിക സഹായവുമായി സൗദിയിലെ മലയാളി സംഘടനകൾ. ഇതുവരെ നാല് കോടി രൂപയിലധികം സമാഹരിച്ചതായി പ്രവാസി ക്ഷേമനിധി ബോർഡ് അറിയിച്ചു.

പ്രളയം തകർത്ത നാടിൻറെ പുനർ നിർമ്മിതിക്കൊരു കൈത്താങ്ങാകാൻ സൗദിയിലെ പ്രവാസികളും വിവിധ സംഘടനകളുമാണ് മുന്നോട്ടു വന്നത്. ദമ്മാം നവോദയ സാംസ്‌കാരികവേദി സമാഹരിച്ചഒരുകോടി ഒരുലക്ഷത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ആറു രൂപ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർക്ക് കൈമാറി.

റിയാദിൽ മലയാളി സംഘടനകളുടെ കൂട്ടായ്‌മയായ എൻ.ആർ.കെ. ഫോറം സമാഹരിച്ചത് 61 ലക്ഷം രൂപയാണ്. കൂടാതെ ഒ.ഐ.സി.സി, കെ.എം സി. സി തുടങ്ങിയ നിരവധി സംഘടനകളും വ്യക്തികളും സ്വദേശികളും ഉൾപ്പെടെയാണ് കേരളത്തിന് സഹായ ഹസ്‌തവുമായി എത്തിയത്. പ്രളയ ദുരിതാർക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അവശ്യ വസ്തുക്കളും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാഹരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios