അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്കും ഗുരുതര പരിക്കേറ്റു. ഇയാള്‍ ഓടിച്ചിരുന്ന വാഹനം മോഷ്ടിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ രണ്ട് സ്ത്രീകളെ വാഹനമിടിപ്പിച്ച ശേഷം രക്ഷപ്പെട്ട ഡ്രൈവറെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച അല്‍ ഖാസിമിലാണ് രണ്ടുപേരെ വാഹനമിടിപ്പിച്ച ശേഷം ഡ്രേവര്‍ നിര്‍ത്താതെ പോയത്.

നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് വാഹനത്തിന്റെ ഡ്രൈവറായ 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ഇയാള്‍ ഓടിച്ച വാഹനം ഇടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്കും ഗുരുതര പരിക്കേറ്റു. വാഹനം മോഷ്ടിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതി കസ്റ്റഡിയിലാണ്. വിചാരണ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona