റിയാദ്: സൗദി അറേബ്യയിലെ വാദി ദവാസിറില്‍ യുവതിയെ ഉപദ്രവിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. വാദി ദവാസിറിലെ ഒരു വ്യാപാര കേന്ദ്രത്തിന് മുന്നില്‍വെച്ചാണ്  20കാരനായ പ്രതി യുവതിയെ ഉപദ്രവിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട അധികൃതര്‍ അന്വേഷണം നടത്തിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തുവെന്നും നിയമാനുസൃതമായ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.