നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,533 ആയി കുറഞ്ഞു. ഇവരില്‍ 1363 പേരുടെ നില ഗുരുതരമാണ്.
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 708 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1032 പേര്‍ രോഗമുക്തി നേടി. 24 മരണം രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 4189 ഉം കൊവിഡ് ബാധിതരുടെ എണ്ണം 323,720 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 299,998 ഉം ആയി. നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,533 ആയി കുറഞ്ഞു. ഇവരില്‍ 1363 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 92.7 ശതമാനമാണ്. ജിദ്ദ 3, മക്ക 1, ബുറൈദ 1, അബഹ 5, ഹ-ഫര്‍ അല്‍ബാത്വിന്‍ 2, തബൂക്ക് 1, ജീസാന്‍ 3, ബെയ്ഷ് 1, വാദി ദവാസിര്‍ 1, അബൂ അരീഷ് 1, സബ്യ 2, സാംത 1, തുവാല്‍ 1, തബര്‍ജല്‍ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. അതെസമയം റിയാദ് നഗരത്തില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 ആയി. വ്യാഴാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്, 61. ഹുഫൂഫ് 53, മദീന 48, ദമ്മാം 44, ഖത്വീഫ് 44, ഹാഇല്‍ 40, റിയാദ് 38, ഖോബാര്‍ 34, മക്ക 34, മക്ക 29, അറാര്‍ 25 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,291 കൊവിഡ് ടെസ്റ്റുകള്‍ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്റ്റുകളുടെ എണ്ണം 5,589,493 ആയി.
