ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,35,176 ആയി. ഇതില്‍ 5,15,990 പേര്‍ രോഗമുക്തരായി.

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 864 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 451 പേര്‍ രോഗമുക്തി നേടി. രാജ്യവ്യാപകമായി 12 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ ഇന്ന് 93,481 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,35,176 ആയി. ഇതില്‍ 5,15,990 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,357 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,829 ആയി കുറഞ്ഞു. ഇതില്‍ 1,396 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരം. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 159, കിഴക്കന്‍ പ്രവിശ്യ 125, റിയാദ് 121, അസീര്‍ 115, ജീസാന്‍ 85, അല്‍ഖസീം 71, മദീന 50, നജ്‌റാന്‍ 36, ഹായില്‍ 30, തബൂക്ക് 23, വടക്കന്‍ അതിര്‍ത്തി മേഖല 11, അല്‍ബാഹ 18, അല്‍ജൗഫ് 12. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 30,236,223 ഡോസ് ആയി ഉയര്‍ന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona