Asianet News MalayalamAsianet News Malayalam

സൗദിയില്‍ ഇന്ന് 904 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

വിവിധ ആശുപത്രികളിലും മറ്റുമായി7,823 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 898 പേരുടെ നില ഗുരുതരമാണ്.

saudi reported 904 covid cases on April 9
Author
Riyadh Saudi Arabia, First Published Apr 9, 2021, 8:12 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 904 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 540 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,96,758 ആയി. ഇവരില്‍ 3,82,198 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്ന ഒമ്പത് പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,737 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി7,823 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 898 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 401, മക്ക 169, കിഴക്കന്‍ പ്രവിശ്യ 143, അസീര്‍ 39, മദീന 25, ഹാഇല്‍ 25, അല്‍ ഖസീം 24, ജീസാന്‍ 22, തബൂക്ക് 19, നജ്‌റാന്‍ 12, വടക്കന്‍ അതിര്‍ത്തി മേഖല 10, അല്‍ജൗഫ് 9, അല്‍ബാഹ 6.

Follow Us:
Download App:
  • android
  • ios