Asianet News MalayalamAsianet News Malayalam

സൗദിയില്‍ ഇന്ന് 929 പേര്‍ക്ക് കൊവിഡ്

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്.

saudi reported 929 new covid cases on april 14
Author
Riyadh Saudi Arabia, First Published Apr 14, 2021, 8:47 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 929 പേര്‍ക്ക് പുതുതായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരില്‍ 806 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ എട്ട് പേര്‍ മരിച്ചു. രാജ്യത്ത് അകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,01,157 ആയി. ആകെ രോഗമുക്തരുടെ എണ്ണം 3,85,441 ആയി.

ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,781 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 8,935 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 986 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. കൂടുതല്‍ രോഗികള്‍ റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 443, മക്ക 172, കിഴക്കന്‍ പ്രവിശ്യ 130, മദീന 30, അസീര്‍ 26, തബൂക്ക് 24, ജീസാന്‍ 22, ഹായില്‍ 22, അല്‍ഖസീം 21, വടക്കന്‍ അതിര്‍ത്തി മേഖല 11, നജ്‌റാന്‍ 11, അല്‍ബാഹ 11, അല്‍ജൗഫ് 6.

Follow Us:
Download App:
  • android
  • ios